നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​ഓ​ഫീ​സ് രാ​ത്രി​യി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ
Wednesday, May 15, 2024 4:37 AM IST
നാ​ദാ​പു​രം: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഓ​ഫീ​സ് രാ​ത്രി​യി​ൽ അ​ട​ച്ചി​ട്ട നി​ല​യി​ൽ. പൂ​ട്ടി​യി​ടാ​നു​ള്ള നി​ർ​ദേ​ശം വി​വാ​ദ​മാ​യ​തോ​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. 2012 ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ൽ ഓ​ഫീ​സ് താ​ഴി​ട്ട് പൂ​ട്ടി രാ​ത്രി ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. ഒ​രു ഡ്യൂ​ട്ടി ഓ​ഫീ​സ​റും, വി​എ​ച്ച്എ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളു​മാ​യി​രു​ന്നു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ഫീ​സി​ൽ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന​ത്.

2012 ൽ ​ഗ​വ​ൺ​മെ​ന്‍റ് ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് നാ​ദാ​പു​ര​ത്ത് ക​ൺ​ട്രോ​ൾ റൂം ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഓ​ഫീ​സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ താ​ൽ​പ​ര്യാ​ർ​ഥം പൂ​ട്ടി​യ സം​ഭ​വം സേ​ന​യി​ൽ വ​ൻ ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കി. സം​ഭ​വം വി​വാ​ദ​മാ​കു​മെ​ന്ന് വ​ന്ന​തോ​ടെ ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പൂ​ർ​വ സ്ഥി​തി​യി​ൽ തു​ട​രാ​ൻ വീ​ണ്ടും നി​ർ​ദേ​ശം ന​ൽ​കി ഉ​ന്ന​ത​ൻ ത​ടി​യൂ​രി.