യു​വ​തി​യെ ശ​ല്യം ചെ​യ്ത പ്ര​തി പി​ടി​യി​ൽ
Wednesday, May 15, 2024 4:37 AM IST
കൂ​രാ​ച്ചു​ണ്ട്: ഭ​ർ​ത്തൃ​മ​തി​യാ​യ യു​വ​തി​യെ മൊ​ബൈ​ൽ ഫോ​ണി​ൽ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ശ​ല്യം ചെ​യ്തു​വെ​ന്ന കേ​സി​ൽ യു​വാ​വി​നെ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൊ​ട്ടി​ൽ​പ്പാ​ലം കു​ണ്ടു​തോ​ട് സ്വ​ദേ​ശി​യാ​യ ബി​ജോ സെ​ബാ​സ്റ്റ്യ (45)നെ ​ആ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മ​നോ​ജ്, എ‌​എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​യി​ലാ​ണ്ടി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.