കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് നാ​ശം
Thursday, May 16, 2024 4:59 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന് നാ​ശം. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ക​ല്ലാ​നോ​ട് തോ​ണി​ക്ക​ട​വി​ലെ ക​ർ​ഷ​ക​ൻ അ​യ​ല​റ​വി​ള ജോ​ഷി​യു​ടെ ഓ​ടി​ട്ട വീ​ടാ​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും മേ​ൽ​ക്കൂ​ര​യ്ക്ക് നാ​ശം സം​ഭ​വി​ച്ച​ത്.

വീ​ട്ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ജോ​ഷി​യു​ടെ മ​ക​ൻ ടോം ​ജെ​റി​ന്‍റെ ത​ല​യി​ൽ ഓ​ട് ക​ഷ്ണം വീ​ണ് നി​സാ​ര പ​രി​ക്കേ​റ്റു. കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജി​ൽ പ​രാ​തി ന​ൽ​കി. വാ​ർ​ഡ് മെ​മ്പ​ർ ജെ​സി ജോ​സ​ഫ്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു. ഏ​ക​ദേ​ശം 50,000 രൂ​പ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.