വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്ക്
Friday, May 17, 2024 6:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. ചെ​ത​ല​യം മാ​ള​പ്പാ​ടി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ര​മേ​ശ​നാ​ണ്(31) പ​രി​ക്കേ​റ്റ​ത്. ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​മേ​ശ​നെ പാ​ഞ്ഞ​ടു​ത്ത ആ​ന തു​ന്പി​ക്കൈ​യ്ക്കു ത​ട്ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഒ​ച്ച​യി​ട്ട​പ്പോ​ഴാ​ണ് ആ​ന പി​ൻ​വാ​ങ്ങി​യ​ത്.