ഹൃ​ദാ​യാ​രാ​മി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള‌ പ​രി​ശീ​ല​ന പ​രി​പാ​ടി​ ആ​രം​ഭി​ച്ചു
Tuesday, May 14, 2024 7:43 AM IST
ക​ണ്ണൂ​ർ: മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഹൃ​ദ​യാ​രാം കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ൽ മ​നഃ​ശാ​സ്ത്ര ത​ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​രം​ഭി​ച്ചു.

കി​ഡ്സാ​രാം എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ക​ണ്ണൂ​ർ ഡി​ഐ​ജി തോം​സ​ൺ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന​ത്തെ കാ​ല​ത്ത് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് തോം​സ​ൺ ജോ​സ് പ​റ​ഞ്ഞു. മൂ​ന്നു വ​യ​സ് മു​ത​ൽ 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ൾ, പ​ഠ​ന പ്ര​ശ്ന​ങ്ങ​ൾ, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന തു​ട​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് കി​ഡ്സാ​രാം. കു​ട്ടി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗും ട്രെ​യി​നിം​ഗും ന​ൽ​കും. കു​ട്ടി​ക​ളി​ലെ എ​ഴു​ത്തു​കാ​ര​നാ​യ ഹൃ​ദ​യ​നി​വ് കി​ഡ്സാ​രാ​മി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ. ​സി​സ്റ്റ​ർ ട്രീ​സാ പാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൃ​ദ​യാ​രാം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​സി​സ്റ്റ​ർ ജാ​ൻ​സി പോ​ൾ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഡോ. ​സി​സ്റ്റ​ർ റി​ൻ​സി അ​ഗ​സ്റ്റി​ൻ, ഹൃ​ദ​യാ​രാം ക​മ്യൂ​ണി​റ്റി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ജ്യോ​തി​സ് പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.