ച​ക്ക​ര​ക്ക​ല്ലി​ൽ പാ​ച​കവാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു നാ​ശം
Wednesday, May 15, 2024 12:57 AM IST
ച​ക്ക​ര​ക്ക​ൽ: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് വ​ൻ നാ​ശം. കാ​വി​ൻ മൂ​ല മാ​മ്പ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ആ​തി​ര​യി​ൽ ദേ​വ​ദാ​സി​ന്‍റെ വീ​ടി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വീ​ടി​ന്‍റെ വ​ർ​ക്കേ​റി​യ, ബാ​ത്ത്റും, അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ, ചു​മ​ർ എ​ന്നി​വ​യ്ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ര​ണ്ടാ​ഴ്ച മു​മ്പ് വാ​ങ്ങി വ​ച്ച​താ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​ച്ച സി​ല​ണ്ട​ർ. ഗ്യാ​സ് നി​റ​ച്ച സി​ല​ണ്ട​റും, കാ​ലി​യാ​യ ഒ​രു സി​ല​ണ്ട​റു​മാ​ണ് പൊ​ട്ടി​യ​തെ​ന്ന് വീ​ട്ടു​ട​മ പ​റ​ഞ്ഞു. ച​ക്ക​ര​ക്ക​ൽ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.