അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ഴ​ക്കാ​ല​പൂ​ർ​വശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ള്‍ ഇ​ന്നു​മു​ത​ല്‍
Wednesday, May 15, 2024 11:14 PM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​ഴ​ക്കാ​ല പൂ​ർ​വശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച​ല്‍ ഭാ​ഗ​മാ​യി രാ​വി​ലെ എട്ടുമു​ത​ൽ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. 16 വാ​ഴാ​ഴ്ച 1,2,3,4,6,7,8,10,11,12,15,18,19 എ​ന്നീ വാ​ര്‍​ഡു​ക​ളി​ലും 17 വെ​ള്ളി​യാ​ഴ്ച 5,9,13,14,16,17 എ​ന്നീ വാ​ര്‍​ഡു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വാ​ർ​ഡ്ത​ല ശു​ചി​ത്വ സ​മി​തി അം​ഗ​ങ്ങ​ൾ , ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ​വ​ർ​ക്ക​ർ​മാ​ർ, അങ്കണവാടി ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ,തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ള്‍ ആ​കും. കൂ​ടാ​തെ 18ന് രാ​വി​ലെ ഒന്പതുമു​ത​ൽ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സ്കൗ​ട്ട്, എ​സ്പിസി, എ​ന്‍​എ​സ്​എ​സ് വാ​ള​ണ്ടി​യ​റന്മാ​ർ, വി​ദ്യാ​ർ​ഥിക​ൾ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍. വാ​ർ​ഡ് : 12,13,14,1,2 വ​ട്ട​മ​ൺ ഭാ​ഗം മു​ത​ൽ ആ​ർ. ഒ ​ജം​ഗ്ഷ​ൻ വ​രെ. വാ​ർ​ഡ് 15,16,17,18,19 കോ​ള​റ ഭാ​ഗം മു​ത​ൽ ആ​ർ ഒ ​ജം​ഗ്ഷ​ൻ വ​രെ.
വാ​ർ​ഡ് 3,4,5,8,6,11. സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ മു​ത​ൽ ആ​ർ ഒ ​ജം​ഗ്ഷ​ൻ വ​രെ. വാ​ർ​ഡ് : 7,9,10 കൈ​താ​ടി ഭാ​ഗം മു​ത​ൽ ആ​ർ ഒ ​ജം​ഗ്ഷ​ൻ വ​രെ. ആ​ർ ഒ ​ജം​ഗ്ഷ​നി​ൽ ഉ​ച്ച​യോ​ടു​കൂ​ടി പ്ര​വ​ര്‍​ത്തി​ക​ള്‍ സ​മാ​പി​ക്കും വി​ധ​മാ​ണ് പ്ര​വ​ര്‍​ത്തി​ക​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.