റോ​ ള​ർ സ്‌​കേ​റ്റി​ംഗ് ജേ​താ​ക്ക​ളെ അ​നു​മോ ​ദി​ച്ചു
Friday, May 17, 2024 11:36 PM IST
കൊ​ല്ലം: ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ംഗ് ചാ​മ്പ്യ​ൻ ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കൊ​ല്ലം റോ​ള​ർ സ്‌​കേ​റ്റി​ങ് ക്ല​ബ്അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. റോ​ള​ർ സ്‌​കേ​റ്റി​ംഗ് പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ച​ണ്ടീ​ഗ​ഢി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ള​ർ സ്കൂ​ട്ട​ർ മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ല​ക്ഷ്‌​മി എ​സ്.​ദ​ത്തി​നും വെ​ങ്ക​ലം നേ​ടി​യ ആ​ർ.​എ​സ്.​അ​ദ്വൈ​ത് രാ​ജി​നും റോ​ള​ർ സ്‌​കേ​റ്റി​ംഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​ദ​ർ ഗെ​യിം​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ മെ​മ​ന്‍റോ ന​ൽ​കി.

ജി​ല്ലാ സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ രോ​ഹി​ത് ശി​വ​കു​മാ​ർ, ആ​ൻ​സി​ലീ​ന പി ​സാ​ബു, ന​വ​നീ​ത് സി​നി ജോ​ർ​ജ്, എ​സ്.​ഗൗ​തം കൃ​ഷ്​ണ, ഡി.​കാ​ർ​ത്തി​ക്, എ​ച്ച്.​അ​ർ​ജു​ൻ കൃ​ഷ്ണ, ദു​ർ​ഗസ​ജേ​ഷ്, എ.​ആ​ദി​ത്യ​ൻ, ജി.​ഗൗ​തം, റ​യാ​ൻ ഷി​ബി​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി.​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി ജോ​ർ​ജ്, ബി.​ജി.​ബാ​ൽ​ശ്രേ​യ​സ്, എ​സ്.​ഗി​രീ​ഷ്‌​കു​മാ​ർ, ബി.​ഷൈ​നി, ജി.​ദീ​പ​ക്, വി.​എ​സ്.​ധ​ന്യ, വി.​വി​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.