പി​എം റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Wednesday, May 15, 2024 3:42 AM IST
റാ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ ഉ​തി​മൂ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം വ​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. റാ​ന്നി ഭാ​ഗ​ത്തേ​ക്കു​വ​ന്ന ഒ​മ്നി വാ​നും ഇ​ന്നോ​വ കാ​റും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​മ്നി കാ​ർ വ​ല​ത്തേ​ക്കു തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. ഇ​ന്ന​ലെ രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം.

ഒ​മ്നി വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഉ​തി​മൂ​ട് സ്വ​ദേ​ശി കോ​ൺ​ട്രാ​ക്ട​ർ ജോ​സ​ഫി​നെ പ​രി​ക്കു​ക​ളോ​ടെ റാ​ന്ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണ് ഇ​ന്നോ​വ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കി​ല്ല.