ഡെ​ങ്കി​പ്പ​നി ദി​നം ഇ​ന്ന്
Thursday, May 16, 2024 3:52 AM IST
പ​ത്ത​നം​തി​ട്ട: ഡെ​ങ്കി​പ്പ​നി​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, പ്ര​തി​രോ​ധി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഇ​ന്ന് ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​ന​മാ​യി ആ​ച​രി​ക്കും. "സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡെ​ങ്കി​പ്പ​നി നി​യ​ന്ത്രി​ക്കാം' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം.

ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ത​ന്നെ ഡെ​ങ്കി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ടാ​ങ്കു​ക​ൾ, പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​ക​ൾ, കൈ​ത​ച്ച​ക്ക-​ക​മു​കി​ൻ തോ​ട്ട​ങ്ങ​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, വീ​ടി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ചെ​ടി​ച്ച​ട്ടി​ക​ളു​ടെ അ​ടി​യി​ലെ പാ​ത്രം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ൾ.

ആ​ഴ്ച​തോ​റും ഡ്രൈ ​ഡേ ആ​ച​രി​ച്ച് വീ​ട്ടി​ലും പ​രി​സ​ര​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. പ​റ​മ്പി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന തൊ​ണ്ടു​ക​ൾ, ചി​ര​ട്ട​ക​ൾ, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, മു​ട്ട​ത്തോ​ട്, ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ൾ, പൊ​ട്ടി​യ പാ​ത്ര​ങ്ങ​ൾ, റ​ഫ​റി​ജ​റേ​റ്റ​റി​ന്‍റെ അ​ടി​യി​ലെ ട്രേ ​എ​ന്നി​വ​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്ക​ണം. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ വീ​ടി​ന്‍റെ ചു​റ്റു​പാ​ടു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം.

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദി​യും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ട​ണം. നേ​ര​ത്തെ​യു​ള്ള രോ​ഗ നി​ർ​ണ​യ​വും ചി​കി​ത്സ​യും വ​ഴി രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യും.

ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യു​മ​ക​ത്ത് കൂ​ത്താ​ടി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഡ്രൈ ​ഡേ ആ​ച​രി​ച്ച് ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.