നി​വ​രാ​തെ ചെ​ങ്ങ​റ വ​ള​വ്; അ​പ​ക​ട​ങ്ങ​ൾ​ക്കും കു​റ​വി​ല്ല
Friday, May 17, 2024 3:56 AM IST
കോ​ന്നി: അ​ട്ട​ച്ചാ​ക്ക​ൽ - കു​മ്പ​ളാം​പൊ​യ്ക റോ​ഡി​ലെ ചെ​ങ്ങ​റ ജി​സി​എ​സ്എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ അ​പ​ക​ട​വ​ള​വ് ഇ​നി​യും നേ​രെ​യാ​യി​ല്ല. ചെ​ങ്ങ​റയിൽനി​ന്നു വ​രു​ന്ന റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ന്‍റെ​യും നാ​ടു​കാ​ണി ജം​ഗ്ഷ​നി​ൽ​നി​ന്ന് ക​യ​റിവ​രു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ക​യ​റ്റ​ത്തി​ലു​മാ​ണ് അ​പ​ക​ടവ​ള​വു​ള്ള​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം അ​പ​ക​ട​ത്തി​ൽപ്പെ​ട്ടി​ട്ടു​ണ്ട്.

നാ​ടു​കാ​ണി ഭാ​ഗ​ത്തു​നി​ന്ന് വേ​ഗ​ത്തി​ൽ ക​യ​റ്റംക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വി​നു സ​മീ​പ​ത്തു​വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് വ​ലി​യ വ​ള​വ് കാ​ണു​ന്ന​ത്. ചെ​ങ്ങ​റ ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​തും പ​തി​വാ​ണ്.

ഹാ​രി​സ​ൺ​സ് മ​ല​യാ​ളം പ്ലാ​ന്‍റേഷന്‍റെ കു​മ്പ​ഴ എസ്‌റ്റേ റ്റി​ലെ ലാ​റ്റ​ക്സ് ഫാ​ക്ട​റി​യി​ൽ​നി​ന്ന് ലോ​ഡ് ക​യ​റ്റി വ​രു​ന്ന വ​ലി​യ ലോ​റി​ക​ൾ വ​ള​വ് തി​രി​യാ​നാ​കാ​തെ വ​ള​വി​ൽ കു​ടു​ങ്ങിക്കിട​ക്കു​ന്നതും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കു​ന്ന​തും നിത്യസംഭവമാണ്.

നാ​ലു​വ​ർ​ഷം മു​മ്പ് റോ​ഡി​ലെ 13 കി​ലോ​മീ​റ്റ​ർ ദൂ​രം കി​ഫ്‌​ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 18 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ച്ചി​രു​ന്നു. കോ​ന്നി, റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ന്നി, മ​ല​യാ​ല​പ്പു​ഴ, വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് വി​ക​സി​പ്പി​ച്ച സ​മ​യ​ത്ത് വ​ള​വ് നി​വ​ർ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് വ​ട​ശേ​രി​ക്ക​ര​യി​ൽ​നി​ന്ന് വേ​ഗ​ത്തി​ൽ കോ​ന്നി​യി​ൽ എ​ത്താ​നും ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും ഈ ​റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ നി​ന്ന് ലോ​ഡ് ക​യ​റ്റി​വ​രു​ന്ന ടി​പ്പ​ർ, ടോ​റ​സ് ലോ​റി​ക​ളും ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.