ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെ കീഴിലുള്ള വിശുദ്ധ സ്നാപക യോഹന്നാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലോക മാതൃദിനാഘോഷം ചേർത്തല ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി ജോയിന്റ് ഡയറക്ടർ ബിൻസ് തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാജു തോമസ്, സിസ്റ്റർ നോയൽ റോസ്, സിസ്റ്റർ എൽജ, പ്രശാന്ത് മൈക്കിൾ, അനറ്റ് അഗസ്റ്റിൻ, മേരിക്കുട്ടി ജോസഫ്, ലിറ്റി സിബി, ഷീജ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഹാജരായ അമ്മമാരെ ഫൊറോന വികാരി സമ്മാനം നൽകി ആദരിച്ചു.
അമ്മമാർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ അനറ്റ് അഗസ്റ്റിൻ, ദീപാ ജിജി, ഷേർളി ജോസ് എന്നിവർ സമ്മാനാർഹരായി. മുട്ടം സെന്റ് മേരീസ് ഫൊറോന സമരീറ്റൻസ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ ഏറ്റവും പ്രായം ചെന്ന അമ്മമാരെ ആദരിച്ചു. ചടങ്ങിൽ ജോമോൻ കണിശേരി, ബൈജു വടശേരി, ജിബിൻ കുന്നുംപുറം, മനോജ് മാളിയേക്കൽ, സാബു വടേക്കേരി, പ്രീജി ഫ്രാൻസിസ്, സോജൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.