നൗ​ഷാ​ദി​ന്‍റെ ന​ള​പാചകം ഇ​നി മ​ക​ളി​ലൂ​ടെ രു​ചി​ക്കാം
Tuesday, May 14, 2024 10:52 PM IST
മാന്നാ​ർ: മ​ല​യാ​ളി​ക്ക് രു​ചി​യു​ടെ പു​ത്ത​ൻ​കൂ​ട്ട് പ​രി​ച​യ​പ്പെ​ടു​ത്തി​യ നൗ​ഷാ​ദി​നെ ആ​രും മ​റ​ന്നുകാ​ണി​ല്ല. ആ ​രു​ചിത്ത​നി​മ വീ​ണ്ടും വി​ള​മ്പാ​ൻ ത​യാറെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഏ​ക മ​ക​ൾ ന​ഷ്വ. ഉ​മ്മ​യ്ക്കു പി​ന്നാ​ലെ വാ​പ്പ​യും യാ​ത്ര​യാ​യ​പ്പോ​ൾ ക​ണ്ണീ​രോ​ടെ ഒ​തു​ങ്ങി​ക്കൂ​ടി​യി​രു​ന്ന ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​ക​മ​ക​ൾ ഇ​ന്നു പി​താ​വി​ന്‍റെ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ ഇ​പ്പോ​ൾ പ​ത്താം ക്ലാസ് വി​ദ്യാ​ർ​ഥി​നി​യാ​യ ന​ഷ്വ നൗ​ഷാ​ദ് മ​ല​യാ​ളി​ക​ൾ​ക്കെ​ന്നും സു​പ​രി​ചി​ത​നാ​യ ഷെ​ഫ് നൗ​ഷാ​ദി​ന്‍റെ ഏ​ക മ​ക​ളാ​ണ്. ക​ഴി​ഞ്ഞ ദിവ​സം മാ​ന്നാ​ർ ശ്യാ​മ​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത 2500 ഓളം പേ​ർ​ക്ക് വി​ഭ​വസ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ത​യാ​ർ ചെ​യ്ത് തീ​ൻ​മേ​ശ​ക​ളി​ൽ എ​ത്തി​ച്ച് ന​ൽ​കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​തി​ലൂ​ടെ നൗ​ഷാ​ദ് കാ​റ്റ​റിം​ഗ്സി​ന്‍റെ രു​ചി​പ്പെ​രു​മ ഈ ​പ​തി​ന​ഞ്ചു വ​യ​സു​കാ​രി​യി​ലൂ​ടെ മ​ല​യാ​ള​ക്ക​ര​യ്ക്ക് തി​രി​കെ​ കി​ട്ടി​യി​രി​ക്കു​ക​യാ​ണ്.

നൗ​ഷാ​ദ് എ​ന്ന പേ​രി​ലു​ള്ള കാ​റ്റ​റിം​ഗ് സ​ർ​വീ​സി​ലൂ​ടെ​യും ബി​ഗ് സ്‌​ക്രീ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്ന നി​ര്‍​മാ​ണ​ക്ക​മ്പ​നി​യു​മാ​യി സി​നി​മ​യി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു നൗ​ഷാ​ദ്. വേ​റി​ട്ട രു​ചി പ​രി​ച​യ​പ്പെ​ടു​ത്തി ചാ​ന​ലു​ക​ളി​ലും അ​ദ്ദേ​ഹം നി​റ​ഞ്ഞുനി​ന്നി​രു​ന്നു. സ​ഹ​പാ​ഠി​യാ​യ ബ്ല​സി​യു​ടെ ആ​ദ്യ

സി​നി​മ​യാ​യ കാ​ഴ്ച നി​ര്‍​മി​ച്ച​ത് നൗ​ഷാ​ദാ​യി​രു​ന്നു. ച​ട്ട​മ്പി​നാ​ട്, ല​യ​ണ്‍, ബെ​സ്റ്റ് ആ​ക്ട​ര്‍ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളാ​ണ് നൗ​ഷാ​ദ് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

നൗ​ഷാ​ദി​ന്‍റെ രു​ചി​ക്കൂ​ട്ടു​ക​ള്‍ മ​ല​യാ​ളി​ക്ക് ന​ഷ്ട​മാ​കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന നി​ശ്ച​യ ദാ​ർ​ഢ്യ​ത്തി​ലാ​ണ് മ​ക​ൾ. ഒ​പ്പം ഉ​പ​ദേ​ശ നി​ർ​ദേശ​ങ്ങ​ളു​മാ​യി മാ​തൃ സ​ഹോ​ദ​ര​ൻ ഹു​സൈ​നും നൗ​ഷാ​ദി​ന്‍റെ പ്രി​യ​പ്പെ​ട്ട ജീ​വ​ന​ക്കാ​രും. നൗ​ഷാ​ദ് നി​ർ​ത്തി​യി​ട​ത്തുനി​ന്നു ന​ഷ്വ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ആ​ദ്യ രു​ചിവി​ഭ​വം മാ​ന്നാ​റി​ൽ വി​ള​മ്പി​ക്കൊ​ണ്ടാ​ണ് പു​തി​യ തു​ട​ക്കം.