അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷ​മു​ള്ള ഒ​ത്തു​ചേ​ര​ല്‍ ന​വ്യാ​നു​ഭ​വ​മാ​യി
Thursday, May 16, 2024 10:50 PM IST
ക​ട​നാ​ട്: പൂ​ര്‍​വ​കാ​ല സ്മ​ര​ണ​ക​ള്‍ അ​യ​വി​റ​ക്കി അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷ​മു​ള്ള ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഫ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 1974 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ന്‍റെ ഒ​ത്തു​ചേ​ര​ല്‍ ന​വ്യാ​നു​ഭ​വ​മാ​യി.

സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, പൂ​ര്‍​വ​കാ​ല സ്മ​ര​ണ​ക​ള്‍, മ​ണ്‍​മ​റ​ഞ്ഞ സ​ഹ​പാ​ഠി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​നു​സ്മ​രി​ക്ക​ല്‍, സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍, സ്‌​നേ​ഹ​വി​രു​ന്ന് തു​ട​ങ്ങി​യ​വ‍​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ള്‍. 81 പേ​ര്‍ സം​ബ​ന്ധി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സം​ഗ​മം പ്രി​ന്‍​സി​പ്പ​ല്‍ ജോ​ര്‍​ജു​കു​ട്ടി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പ്ര​ഫ. ബേ​ബി തോ​മ​സ്, അ​ഡ്വ. ടോ​മി ക​ല്ലാ​നി, സി​സ്റ്റ​ര്‍ ക്ലാ​രി​സ്, ലി​സി മോ​ര്‍​ജി​യ, ഡോ. ​ലൗ​ലി ജോ​സ​ഫ്, ഡോ. ​ര​മാ​ദേ​വി, മ​ത്ത​ച്ച​ന്‍ ഉ​റു​മ്പു​കാ​ട്ട്, ഡോ. ​സ​ബി​ത മാ​ത്യു ക​ണ്ണ​ന്‍​ചി​റ, ജോ​ണി കാ​വും​പു​റം, കൃ​ഷ്ണ​വ​ര്‍​മ രാ​ജാ, ഏ​ബ്ര​ഹാം ത​യ്യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.