കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​ക്ക് പു​​തി​​യ മു​​ഖം
Friday, May 17, 2024 7:18 AM IST
കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​ക്കു ഇ​​നി പു​​തി​​യ മു​​ഖം. റി​​സ​​പ്ഷ​​ന്‍, പു​​സ്ത​​ക​​ങ്ങ​​ള്‍ എ​​ടു​​ക്കു​​ന്ന​​തും മ​​ട​​ക്കി ന​​ല്‍കു​​ന്ന​​തു​​മാ​​യ കൗ​​ണ്ട​​ര്‍ അ​​ട​​ക്കം ആ​​ദ്യ​​ഘ​​ട്ട ന​​വീ​​ക​​ര​​ണം പൂ​​ര്‍ത്തി​​യാ​​യി. ര​​ണ്ടാം ഘ​​ട്ട പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു. പു​​തി​​യ ബോ​​ര്‍ഡ് റൂം, ​​മി​​നി ഓ​​ഡി​​റ്റോ​​റി​​യം എ​​ന്നി​​വ​​യും സ​​ജ്ജ​​മാ​​ണ്. പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രു​​ടെ ചേം​​ബ​​റു​​ക​​ളും ആ​​ധു​​നി​​ക​​വ​​ത്ക​​രി​​ച്ചി​​ട്ടു​​ണ്ട്.

പു​​തി​​യ ബോ​​ര്‍ഡ് റൂം, ​​മി​​നി ഓ​​ഡി​​റ്റോ​​റി​​യം എ​​ന്നി​​വ​​യും സ​​ജ്ജ​​മാ​​ക്കി. സാം​​സ്‌​​കാ​​രി​​ക സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍ അ​​ട​​ക്കം ന​​ട​​ത്താ​​വു​​ന്ന ത​​ര​​ത്തി​​ല്‍ 175 പേ​​ര്‍ക്ക് ഇ​​രി​​ക്കാ​​വു​​ന്ന മി​​നി ഓ​​ഡി​​റ്റോ​​റി​​യ​​മാ​​ണു പൂ​​ര്‍ത്തി​​യാ​​യ​​ത്. ഇ​​തി​​നൊ​​പ്പം 125 പേ​​ര്‍ക്ക് ഇ​​രി​​ക്കാ​​വു​​ന്ന മി​​നി തി​​യ​​റ്റ​​റും ആ​​ര്‍ട് ഗാ​​ല​​റി​​യും നേ​​ര​​ത്തേ ത​​ന്നെ ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്നു. 10,000 ച​​തു​​ര​​ശ്ര അ​​ടി സ്ഥ​​ല​​മാ​​ണു കെ​​ട്ടി​​ട​​ത്തി​​ല്‍ ലൈ​​ബ്ര​​റി​​ക്കാ​​യി മാ​​റ്റി വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പു​​സ്ത​​ക​​ങ്ങ​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ഭാ​​ഗ​​ത്തെ ത​​റ​​യു​​ടെ ജോ​​ലി​​ക​​ളാ​​ണ് ഇ​​നി തീ​​രാ​​നു​​ള്ള​​ത്. ഇ​​ത് ഉ​​ട​​ന്‍ പൂ​​ര്‍ത്തി​​യാ​​ക്കും. ഇ​​തി​​നൊ​​പ്പം ഒ​​രു ആം​​ഫി തി​​യ​​റ്റ​​റും പ​​ണി​​യു​​ന്നു​​ണ്ട്. ഇ​​തി​​ന്‍റെ സ്റ്റേ​​ജി​​ന്‍റെ പ​​ണി തീ​​രാ​​റാ​​യി. ശ്രാ​​സ്ത്രി റോ​​ഡി​​ല്‍നി​​ന്നു ലൈ​​ബ്ര​​റി​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ടം കേ​​ര​​ളീ​​യ മാ​​തൃ​​ക​​യി​​ല്‍ ഡി​​സൈ​​ന്‍ ചെ​​യ്തി​​ട്ടു​​ണ്ട്.

ഇ​​തി​​ന്‍റെ നി​​ര്‍മാ​​ണ​​വും ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും. ര​​ണ്ട് ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ല്‍ പു​​സ്ത​​ക​​ങ്ങ​​ളാ​​ണു കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ല്‍ ഇ​​പ്പോ​​ഴു​​ള്ള​​ത്. പ്ര​​മു​​ഖ​​രാ​​യ പ​​ല വ്യ​​ക്തി​​ക​​ളു​​ടെ​​യും പു​​സ്ത​​ക ശേ​​ഖ​​ര​​ങ്ങ​​ള്‍ ലൈ​​ബ്ര​​റി​​ക്കു ന​​ല്‍കി​​യി​​ട്ടു​​ണ്ട്. 50,000 പു​​സ്ത​​ക​​ങ്ങ​​ളു​​ള്ള റ​​ഫ​​റ​​ന്‍സ് ലൈ​​ബ്ര​​റി​​യും പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ ഭാ​​ഗ​​മാ​​ണ്. ഇ​​വി​​ടെ പ​​ഠ​​നാ​​വ​​ശ്യ​​ത്തി​​നു വ​​രു​​ന്ന​​വ​​ര്‍ക്ക് പ്ര​​ത്യേ​​ക സ്ഥ​​ലം ല​​ഭി​​ക്കും. റ​​ഫ​​റ​​ന്‍സ് ലൈ​​ബ്ര​​റി​​ക്കു​​ള്ളി​​ല്‍ ഇ​​രു​​ന്നു പ​​ഠി​​ക്കാ​​ന്‍ ഇ​​വ​​ര്‍ക്കു സാ​​ധി​​ക്കും.

ഒ​​രേ സ​​മ​​യം 40 പേ​​ര്‍ക്ക് ഇ​​രി​​ക്കാ​​വു​​ന്ന സൗ​​ക​​ര്യ​​മാ​​ണു​​ള്ള​​ത്. 65 പേ​​ര്‍ റ​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഈ ​​സൗ​​ക​​ര്യം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ലൈ​​ബ്ര​​റി​​യി​​ലെ പു​​സ്ത​​ക​​ങ്ങ​​ളു​​ടെ ഓ​​ണ്‍ലൈ​​ന്‍ കാ​​റ്റ​​ലോ​​ഗ് ല​​ഭ്യ​​മാ​​ണ്.