എം​​ആ​​ർ​​ഐ സെ​​ന്‍റ​​റി​​ലെ ശു​​ചി​​മു​​റി​​യി​​ൽ മൂ​​ർ​​ഖ​​ൻ പാ​​മ്പ്
Friday, May 17, 2024 7:28 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ:​​ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ എം​​ആ​​ർ​​ഐ സ്കാ​​നിം​​ഗ് സെ​​ന്‍റ​​റി​​ലെ ശു​​ചി മു​​റി​​യി​​ൽ​​നി​​ന്നു മൂ​​ർ​​ഖ​​ൻ പാ​​മ്പി​​നെ പി​​ടി​​കൂ​​ടി.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​എം​​ആ​​ർ​​ഐ സെ​​ന്‍റ​​റി​​ലെ ശു​​ചി​​മു​​റി​​യി​​ൽ പാ​​മ്പി​​നെ ക​​ണ്ട​​ത്. ന​​ട്ടാ​​ശേ​​രി ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ അ​​ബീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ റെ​​സ്ക്യൂ സം​​ഘ​​മെ​​ത്തി പാ​​മ്പി​​നെ പി​​ടി​​കൂ​​ടി ന​​ട്ടാ​​ശേ​​രി​​യി​​ലെ വ​​നം വ​​കു​​പ്പ് ഓ​​ഫീ​​സി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി.

ന​​ഴ്സിം​​ഗ് കോ​​ള​​ജി​​നു സ​​മീ​​പം മൂ​​ർ​​ഖ​​ൻ മു​​ട്ട​​യി​​ട്ട് വി​​രി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും മ​​തി​​ലി​​നു​​ള്ളി​​ളി​​ലാ​​യ​​തു കൊ​​ണ്ട് കു​​ഞ്ഞു​​ങ്ങ​​ളെ പി​​ടി​​കൂ​​ടാ​​നാ​​യി​​ല്ലെ​​ന്നും പാ​​മ്പി​​നെ പി​​ടി​​ക്കാ​​നാ​​യി വ​​ല​​യി​​ട്ടി​​ട്ടു​​ണ്ടെ​​ന്നും വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.