ആ​രോ​ഗ്യ വി​ഭാ​ഗം പ​രാ​ജ​യം; ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്ത്
Wednesday, May 15, 2024 4:20 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രാ​ജ​യ​മാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്.

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​നാ​ത്ത​ത് വീ​ഴ്ച​യാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ റാ​ഷി​ദ് ഉ​ള്ളം​മ്പ​ള്ളി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് തൃ​ക്കാ​ക്ക​ര​യി​ലാ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​ണ​ന്നും ര​ണ്ട് ആം​ബു​ല​ൻ​സും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്നും ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഉ​ണ്ണി കാ​ക്ക​നാ​ട് പ​റ​ഞ്ഞ​തോ​ടെ പ്ര​തി​പ​ക്ഷം ബ​ഹ​ളം​വ​ച്ചു.

18നും 19​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ർ​ഡു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്താ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.