മ​ഴ​യെ​ത്തും മു​ന്‍​പേ ഇ​തും കാ​ണ​ണം
Thursday, May 16, 2024 4:35 AM IST
കൊ​ച്ചി: മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ന്നു​വെ​ന്ന് മേ​യ​ര്‍ അ​ഡ്വ.​എം. അ​നി​ല്‍​കു​മാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​മീ​പം മു​ല്ലേ​ശ​രി ക​നാ​ലി​ല്‍ ഇ​പ്പോ​ഴും മാ​ലി​ന്യം നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ക​നാ​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വി​ടെ എ​ത്തി​യി​ട്ടി​ല്ല.

ചെ​റു മ​ഴ​യി​ല്‍​പ്പോ​ലും ഈ ​കാ​ന​യി​ല്‍ നി​ന്നു മ​ലി​ന ജ​ലം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വേ​ന​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഏ​തു സ​മ​യ​ത്തും വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലു​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ്.

ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദി​വ​സേ​ന ഇ​വി​ടെ വ​ന്നു​പോ​കു​ന്ന​ത്. മു​ല്ല​ശേ​രി ക​നാ​ല്‍ ന​വീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​കും കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ്.