1700 ചാ​ക്ക് യൂ​റി​യ പി​ടി​കൂ​ടി
Saturday, May 18, 2024 4:27 AM IST
കോ​ല​ഞ്ചേ​രി: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1700 ചാ​ക്ക് യൂ​റി​യ പി​ടി​കൂ​ടി. ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന യൂ​റി​യ​യാ​ണ് മ​ഴു​വ​ന്നൂ​ർ വ​ല​ന്പൂ​ർ ദാ​മോ​ദ​ര​ൻ പീ​ടി​ക ഭാ​ഗ​ത്തു നി​ന്നും പി​ടി​കൂ​ടി​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ക​രാ​റു​കാ​ര​ൻ ഒ​ളി​വി​ലാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഴു​വ​ന്നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ, പ​ട്ടി​മ​റ്റം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ റെ​യ്ഡ് ന​ട​ത്തി​യ​ത്. കോ​ഴി വ​ള​ർ​ത്തി​ക്കാ​ണ്ടി​രു​ന്ന ഷെ​ഡാ​ണ് യൂറിയ സൂക്ഷിക്കാ ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ക​രാ​റു​കാ​ര​ൻ ഷെ​ഡ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. പെ​രു​ന്പാ​വൂ​ർ അ​ട​ക്ക​മു​ള്ള സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളി​ൽ പ്ലൈ​വു​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള പ​ശ​യ്ക്കാ​യി​ട്ടാ​ണ് യൂ​റി​യ മ​റി​ച്ചു​വി​റ്റി​രു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എം​സി​എ​ഫ്, എം​എ​ഫ്എ​ൽ, ആ​ർ​എ​ഫ്സി​എ​ൽ എ​ന്നീ ക​ന്പ​നി​ക​ളു​ടെ പേ​രി​ലു​ള്ള യൂ​റി​യ ചാ​ക്കു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന വേ​പ്പ് ക​ല​ർ​ന്ന യൂ​റി​യ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക്വ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ അ​സി​സ്റ്റ​ൻ​സ് ഡ​യ​റ​ക്ട​ർ ബി​ജി​മോ​ൾ ആ​ന്‍റ​ണി, ജി​ല്ലാ ട്രെ​യി​നിം​ഗ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ നി​ജാ മോ​ൾ, പൂ​തൃ​ക്ക എ​ഡി​എ ഓ​ഫീ​സ​ർ എ​ൻ.​കെ. ഷീ​ബ, മ​ഴു​വ​ന്നൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ഷി​ഹാ​ബ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

സീ​ൽ ചെ​യ്ത ഗോ​ഡൗ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് ഇ​ന്ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.