സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ ചൊല്ലി വാ​ക്കേ​റ്റം, ക​ത്തി​ക്കു​ത്ത്; ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ
Saturday, May 18, 2024 4:39 AM IST
കാ​ക്ക​നാ​ട്: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ കാ​ർ ഡൈ​വ​റെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഴ​ക്കാ​ല സ്വ​ദേ​ശി കു​ന്നേ​പ്പ​റ​മ്പി​ൽ ഷെ​ഫീ​ഖ്(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ചെ​ന്പു​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​തി ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ വാ​ഴ​ക്കാ​ല സ്വ​ദേ​ശി ആ​ന്‍റ​ണി ജേ​ക്ക​ബി​ന്‍റെ കാ​റി​ന് ചെ​മ്പ്മു​ക്ക് ഭാ​ഗ​ത്ത് വ​ച്ച് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യാ​ണ് വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വാ​ഴ​ക്കാ​ല ജം​ഗ്ഷ​ൽ വ​ച്ച് പ്ര​തി ആ​ന്‍റ​ണി​യെ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന്‍റ​ണി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.