അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തി​ല്‍ കൊ​തു​കു​ന​ശീ​ക​ര​ണ​ത്തി​നു പ​ദ്ധ​തി
Tuesday, May 14, 2024 1:17 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജും അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട​ന​ശീ​ക​ര​ണ​ത്തി​നു ന​വീ​ന​പ​ദ്ധ​തി ആ​രം​ഭി​ച്ചു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​ബു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍ നി​ഷ പ്ര​ഭാ​ക​ര​ന്‍, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ മി​നി, എ​ന്‍റ​മോ​ള​ജി​സ്റ്റ് മു​ഹ​മ്മ​ദ് റാ​ഫി, അ​മ​ല പി​ആ​ര്‍​ഒ ജോ​സ​ഫ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​ര്‍​ഡ് തോ​റും ബോ​ധ​വ​ത്ക​ര​ണ​വും കൊ​തു​കു​ന​ശീ​ക​ര​ണ​വും ന​ട​ത്തും. ആ​ദ്യ​പ​ടി​യാ​യി അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ര്‍​ഡി​ലെ വീ​ടു​ക​ളി​ല്‍ എ​ന്‍റ​മോ​ള​ജി​സ്റ്റും സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി കൊ​തു​കു​ക​ളെ ന​ശി​പ്പി​ച്ചു.