അ​ഖി​ലേ​ന്ത്യാ റെ​യി​ൽ​വേ സ​മ​രം: അ​ന്പ​താം വാ​ർ​ഷി​കം 18ന്
Thursday, May 16, 2024 1:04 AM IST
തൃ​ശൂ​ർ: അ​ഖി​ലേ​ന്ത്യാ റെ​യി​ൽ​വേ സ​മ​ര​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം 18ന് ​രാ​വി​ലെ പ​ത്തി​നു സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ത്തും. എ​ച്ച്എം​എ​സ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി റെ​യി​ൽ​വേ സ​മ​ര​പോ​രാ​ളി​യും സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യ ര​ഘു ഠാ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 1974ൽ ​അ​ഖി​ലേ​ന്ത്യാ റെ​യി​ൽ​വേ ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

എ​ച്ച്എം​എ​സ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ഡ്വ. ത​ന്പാ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​നാ​കും. എ​സ്ആ​ർ​എം​യു​വി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്. ഗോ​പീ​കൃ​ഷ്ണ രാ​വി​ലെ 10ന് ​പ​താ​ക ഉ​യ​ർ​ത്തും. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​നി​ൽ​കു​മാ​ർ, തൃ​ശൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ലി​ജോ ചെ​റി​യാ​ൻ, പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു കെ. ​നാ​യ​ർ, ലോ​ഹ്യ വി​ചാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​കെ. ശ്രീ​നി​വാ​സ​ൻ, എ​ച്ച്എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു, സെ​ക്ര​ട്ട​റി ജി. ​ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

എ​ച്ച്എം​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. ജോ​ഷി, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ജി. ​ഷാ​ന​വാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് വി​ല്ല​ട​ത്തു​കാ​ര​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ്, എ​സ്ആ​ർ​എം​യു തൃ​ശൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ലി​ജോ ചെ​റി​യാ​ൻ, എ​ച്ച്എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഹു​ൽ വി. ​നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.