കൊ​ച്ചി​ൻ ദേ​വ​സ്വം ഓ​ഫീ​സ​ർ​ ഉ​ൾ​പ്പ​ടെ 15 പേർക്ക് ചെ​ണ്ട​യിൽ അ​ര​ങ്ങേ​റ്റം
Saturday, May 18, 2024 1:39 AM IST
പു​ന്നം​പ​റ​മ്പ്: മ​ച്ചാ​ട് തി​രു​വാ​ണി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ഹൃ​ദ്യ​മാ​യി. പ്ര​ശ​സ്ത ചെ​ണ്ട​ക​ലാ​കാ​ര​നാ​യ മ​ച്ചാ​ട് ര​ഞ്ജിത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ അ​ഭ്യ​സി​ച്ച പു​തുത​ല​മു​റ​യി​ലെ പ​തി​ന​ഞ്ചുപേരാ​ ണു ചെണ്ടയിൽ കൊ​ട്ടിക്ക​യ​റി​യ​ത്. കൊ​ ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പൂങ്കുന്നം ​ഓ​ഫീ​സ​റും മ​ച്ചാ​ട് സ്വ​ദേ​ശി​നി​യു​മായ ര​ജ​നി ര​തീ​ഷും ചെ​ണ്ട​മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ചെ​ണ്ട​മേ​ള​ത്തി​ൽ പൂ​ർ​ണമാ​യും സ​ജീ​വ​മാ​കു​മെ​ന്ന് ര​ജ​നി ര​തീ​ഷ് പ​റ​ഞ്ഞു.​ ആ​യി​ര​ത്തി​ല​ധി​കംപേ​രാ​ണ് ഇ​തി​ന​കം മ​ച്ചാ​ട് ര​ഞ്ജിത്തി​ൽനി​ന്ന് ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.