പൂ​മു​ള്ളി നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​നെ അ​നു​സ്മ​രി​ച്ചു
Wednesday, May 15, 2024 1:33 AM IST
ഷൊർ​ണൂ​ർ:​ പൂ​മു​ള്ളി നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി​പ്പാ​ട് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ആ​യു​ർ​വേ​ദ-​അ​ലോ​പ്പ​തി മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച​സേ​വ​ന​ത്തി​ന് ന​ൽ​കു​ന്ന പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. പൂ​മു​ള്ളി ആ​റാം​ത​മ്പു​രാ​ൻ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര വി​ത​ര​ണ​മാ​ണ് പെ​രി​ങ്ങോ​ട് പൂ​മു​ള്ളി​മ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​ൽ കൂ​റ്റ​നാ​ട് മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​കാ​ലം ഗൈ​ന​ക്കോ​ള​ജി മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​സി. ഉ​ഷ, ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂർ ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ ആ​യു​ർ​വേ​ദ ഫി​സി​ഷ്യ​ൻ ഡോ. ​ഡൊ​ണാ​റ്റ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ശ്രീ​ജ ശ്യാ​മിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രൂ​പ്പ് ഓ​ഫ് ഐ ​ഹോ​സ്പി​റ്റ​ൽ മേ​ധാ​വി ഡോ. ​റാ​ണി മേ​നോ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. 10,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. പി.​എം. നാ​രാ​യ​ണ​ൻ ന​മ്പൂതി​രി​പ്പാ​ട്, പി.​എം. വാ​സു​ദേ​വ​ൻ ന​മ്പൂതി​രി​പ്പാ​ട് എ​ന്നി​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ കൈ​മാ​റി.

പൂ​മു​ള്ളി നീ​ല​ക​ണ്ഠ​ൻ ന​മ്പൂതി​രി​പ്പാ​ട് അ​നു​സ്മ​ര​ണം ക​വ​യി​ത്രി കെ.​പി. ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. ‘മു​ത്ത​ശ്ശ​ൻ പേ​ര​ക്കു​ട്ടി​ക്കെ​ഴു​തി​യ സാ​രോ​പ​ദേ​ശ ക​ഥ​ക​ൾ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. പി. ​വി​നീ​ത, പി. ​ഷീ​ബ, ഡോ. ​ആ​ര​തി പൂ​മു​ള്ളി, ഡോ. ​അ​പ​ർ​ണ പൂ​മു​ള്ളി എ​ന്നി​വ​ർ പ്രസംഗിച്ചു. സം​ഗീ​ത​ജ്ഞ​ൻ പൂ​മു​ള്ളി ഏ​ഴാം​ത​മ്പു​രാ​ൻ അ​നു​സ്മ​ര​ണ​ഭാ​ഗ​മാ​യി ഡോ. ​പാ​ർ​വ​തി നാ​രാ​യ​ണ​ൻ, പൂ​ജാ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​സ​ദ​സും ഉ​ണ്ടാ​യി.