ഐ ബോൾ കോംപ്ബുക്ക് ഐ360 ലാപ്ടോപ്പ്
നൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യയിലൂന്നിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഐ ബോൾ 12,999 രൂപയ്ക്ക് ടച്ച് സ്ക്രീൻ 360ഐ കൺവെർട്ടിബ്ൾ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു.

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവും 1.84 ജിഗ ഹെട്സ് ഇൻറൽ ക്വാഡ് കോർ പ്രൊസസ്സറും കരുത്തു പകരുന്ന ഐബോൾ കോംപ്ബുക്ക് ഐ360 ഉപഭോക്‌താവിെൻറ മുന്നിൽ തുറക്കുന്നത് കംപ്യൂട്ടിംഗ് അനുഭവത്തിെൻറ പുതിയ മാനങ്ങളും സാധ്യതകളുമാണ്.

മൾട്ടി ടാസ്കിംഗ് ടൂളുകൾ, കസ്റ്റം സ്റ്റാർട്ട് മെനു, ലൈവ് ടൈൽസ്, സ്നാപ് അസിസ്റ്റ്, ടാസ്ക് വ്യൂ, വെർച്വൽ ഡസ്ക് ടോപ്പ്സ് തുടങ്ങിയവ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ലാപ്ടോപ്പുമായി വിദ്യാർത്ഥികൾക്കും ചെറുകിട സംരംഭകർക്കും വേഗത്തിലും സുരക്ഷിതത്വത്തിലും നിരവധി കാര്യങ്ങൾ നിർവഹിക്കാനാകും.


ആറു മാസം മുൻപാണ് കോംപ്ബുക്ക് ശ്രേണിയിലുള്ള ലാപ്ടോപ്പുകൾ, 9999 രൂപ മുതൽ ഐ ബോൾ വിപണിയിലെത്തിച്ചത്.

ഹൈ ഡഫിനിഷൻ 29.4 സെൻറീമീറ്റർ (11.6 ഇഞ്ച്) ഫുൾ കപ്പാസിറ്റീവ് മൾി ടച്ച് ഡിസ്പ്ലെയുമായി ഉന്നതനിലവാരത്തിലുള്ള ദൃശ്യങ്ങളാണ് ഐ ബോൾ കോംപ്ബുക്ക് ഐ360 നൽകുന്നത്. ടു ജിബി റാമും 32 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജുമാണ് ഇതിലുള്ളത്. മൈക്രോ എസ്ഡി സ്ലോട്ടിലൂടെ സ്റ്റോറേജ് 64 ജിബി വരെ വിപുലീകരിക്കാം. കൂടുതൽ സ്റ്റോറേജിനായി എക്സ്റ്റേണൽ യുഎസ്ബി എച്ച്ഡിയെയും പിന്തുണയ്ക്കുന്നു.