പാനിക് ബട്ടൺ തയാർ, പക്ഷേ...
പാനിക് ബട്ടൺ തയാർ, പക്ഷേ...
Monday, February 5, 2018 2:42 PM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ടി​​യ​​ന്തര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​തി​​നാ​​യി ഫീ​​ച്ച​​ർ​​ഫോ​​ണു​​ക​​ളി​​ൽ പാ​​നി​​ക് ബ​​ട്ട​​ൺ നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം ഇ​​നി​​യും നീ​​ളും. പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പാ​​നി​​ക് ബ​​ട്ട​​ൺ സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യെ​​ങ്കി​​ലും ഫീ​​ച്ച​​ർ ഫോ​​ണു​​ക​​ളി​​ൽ ജി​​പി​​എ​​സ് ല​​ഭ്യ​​മ​​ല്ലാ​​ത്ത​​താ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്ക​​ൽ നീ​​ളു​​ന്ന​​തെ​​ന്ന് സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​യു​​ന്നു.

ജ​​നു​​വ​​രി 26ന് ​​ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും പാ​​നി​​ക് ബ​​ട്ട​​ൺ സേ​​വ​​നം മാ​​ത്ര​​മാ​​ണ് ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള​​ത്. ഈ ​​വ​​ർ​​ഷം ഡി​​സം​​ബ​​റോ​​ടെ പ​​ദ്ധ​​തി രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​പ്പാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം.

അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ സ​​ഹാ​​യം ആ​​വ​​ശ്യ​​മാ​​യ സ്ത്രീ​​ക​​ൾ​​ക്ക് സ​​ഹാ​​യം ഉ​​റ​​പ്പാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഫോ​​ണു​​ക​​ളി​​ൽ പാ​​നി​​ക് ബ​​ട്ട​​ണും ജി​​പി​​എ​​സും നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്ക​​ണ​​മെ​​ന്ന് 2016ൽ ​​കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ എ​​ല്ലാ മൊ​​ബൈ​​ൽ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കും ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ല്കി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ ഫീ​​ച്ച​​ർ​​ഫോ​​ണു​​ക​​ളി​​ൽ പാ​​നി​​ക് ബ​​ട്ട​​ൺ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ജി​​പി​​എ​​സ് സം​​വി​​ധാ​​ന​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.


പാ​​നി​​ക് ബ​​ട്ട​​ൺ അ​​മ​​ർ​​ത്തി സ​​ഹാ​​യം തേ​​ടു​​ന്ന​​വ​​ർ എ​​വി​​ടെ​​യാ​​ണെ​​ന്നു​​ള്ള​​ത് ക​​ണ്ടെ​​ത്താ​​നാ​​ണ് ജി​​പി​​എ​​സ്. മൊ​​ബൈ​​ൽ ട​​വ​​ർ ലൊ​​ക്കേ​​ഷ​​ൻ പ​​രി​​ശോ​​ധി​​ച്ച് ട്രാ​​ക്ക് ചെ​​യ്യാ​​മെ​​ങ്കി​​ലും ശ്ര​​മ​​ക​​ര​​മാ​​ണ്. രാ​​ജ്യ​​ത്ത് എ​​വി​​ടെ​​യാ​​ണെ​​ങ്കി​​ലും സാ​​റ്റ​​ലൈ​​റ്റ് സ​​ഹാ​​യ​​ത്തോ​​ടെ ക​​ണ്ടെ​​ത്താ​​നു​​ള്ള സൗ​​ക​​ര്യ​​മാ​​ണ് ജി​​പി​​എ​​സ് ഒ​​രു​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ പാ​​നി​​ക് ബ​​ട്ട​​ൺ അ​​മ​​ർ​​ത്തു​​ന്പോ​​ൾ എ​​സ്എ​​ംഎസ് വ​​ഴി പോ​​ലീ​​സ് അ​​ധി​​കൃ​​ത​​രി​​ലേ​​ക്ക് സ​​ന്ദേ​​ശം എ​​ത്തു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. കൂ​​ടാ​​തെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും എ​​സ്എം​​എ​​സ് ല​​ഭി​​ക്കും.
ഫീ​​ച്ച​​ർ​​ഫോ​​ണു​​ക​​ളി​​ൽ ജി​​പി​​എ​​സ് സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യാ​​ൽ ഫോ​​ണു​​ക​​ളു​​ടെ വി​​ല ഉ​​യ​​ർ​​ത്തേ​​ണ്ടി​​വ​​രും.