അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷൈ​ജു വ​ർ​ഗീ​സി​നെ നാ​ട്ടി​ലെ​ത്തി​ച്ചു
Monday, July 23, 2018 9:54 PM IST
ഫു​ജൈ​റ: കോ​ത​മം​ഗ​ലം വ​ട്ട​ടു​പാ​റ പ​ള്ളി​മാ​വി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ഷൈ​ജു (പാ​സ്പോ​ർ​ട്ട് ന​ന്പ​ർ എ​ൽ 3488 833) യു​എ​ഇ​യി​ലെ ഫു​ജൈ​റ ദി​ബ​യി​ലെ ഒ​രു മി​ന​റ​ൽ വാ​ട്ട​ർ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​പ്രി​ൽ 26ന് ​ജോ​ലി​ക്കി​ടെ ത​ള​ർ​ന്നു വീ​ഴു​ക​യും ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ദി​ബ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ ന​ല്ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​രു​മാ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യും ഇ​ട​പെ​ടു​ക​യും തു​ട​ർ ചി​കി​ത്സ​ക്ക് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്രാ ചെ​ല​വ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ 23 തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണു​ണ്ടാ​യ​ത്. നാ​ട്ടി​ലെ തു​ട​ർ ചി​കി​ത്സ​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടി​ട​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി.

കോ​മ സ്റ്റേ​ജി​ൽ കി​ട​ക്കു​ന്ന ഇ​തു​പോ​ല​ത്തെ രോ​ഗി​ക​ളെ പോ​ലും​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു വി​മാ​ന ടി​ക്ക​റ്റ് അ​ഞ്ചി​ര​ട്ടി​യാ​ക്കി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ലു​ള്ള പ്ര​തി​ഷേ​ധം കൈ​ര​ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.