അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Monday, August 6, 2018 10:27 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ഭാ​ഷാ​സ​മാ​രാ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ മെ​ട്രോ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഐ​തി​ഹാ​സി​ക ഭാ​ഷാ സ​മ​ര​പ​ങ്കാ​ളി​യും യു​എ​ഇ കെഎംസി​സി പ്ര​സി​ഡ​ന്‍റും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും ലോ​ക കേ​ര​ള​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യം​ഗ​വു​മാ​യ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.

കു​വൈ​ത്ത് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ഹ്മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധി​കാ​ര​ത്തി​നു വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടാ​ന​ല്ല പ​ക​രം സ്വ​ന്തം സ​ഹോ​ദ​രന്മാരെ സ​ഹാ​യി​ക്കാ​ൻ സ്ഥാ​ന​മാ​ന​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് മ​ർ​ഹൂം മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​മ്മ​ളെ പ​ഠി​പ്പി​ച്ച​തെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഡോ.​പു​ത്തൂ​ർ റ​ഹ്മാ​ൻ പ​റ​ഞ്ഞു. മ​ത​നി​ഷ്ഠ​യോ​ടെ​യു​ള്ള സ​മൂ​ഹ്യ സേ​വ​ന​മാ​യി​രു​ന്നു ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ കാ​ണി​ച്ചു ത​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

നേ​താ​ക്ക​ൾ അ​ണി​ക​ൾ​ക്ക് സേ​വ​നം ചെ​യ്യു​ന്ന​വ​രാ​ക​ണ​മെ​ന്നും അ​ത്ത​രം നേ​താ​വാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്നും നേ​രെ​ത്തെ ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ണ്ട് ശം​സു​ദ്ദീ​ൻ ഫൈ​സി ത​ന്‍റെ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ന് കു​വൈ​ത്ത് കെഎംസി​സിയു​ടെ മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ബാ​ത്ത, സെ​ക്ര​ട്ട​റി ഫാ​സി​ൽ കൊ​ല്ലം സം​സാ​രി​ച്ചു. നാ​ഷ​ണ​ൽ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് വ​ലി​യ​ക​ത്ത്, പി.​വി.​ഇ​ബ്രാ​ഹിം, അ​ജ്മ​ൽ വേ​ങ്ങ​ര, ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച, ഹം​സ ക​രി​ങ്ക​പ്പാ​റ, മു​ൻ ട്ര​ഷ​റ​ർ എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കു​വൈ​ത്ത് കെഎംസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ