യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സലിം കൊണ്ടോത്തിന് അങ്ങാടിപ്പുറം പഞ്ചായത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ യാതയയപ്പ് നൽകി.

നവോദയ രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. സൈതലവി അരിപ്ര അധ്യക്ഷ വഹിച്ച യോഗത്തിൽ വി.കെ. റൗഫ് ഉപഹാരം സമ്മാനിച്ചു.

ചടങ്ങിൽ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, കൂട്ടായ്മ കൺവീനർ പി.സി. അയൂബ്, നൗഫൽ വഴിപ്പാറ എന്നിവർ പ്രസംഗിച്ചു. നവോദയ ഷറഫിയ സെക്രട്ടറി റഫീഖ് പത്തനാപുരം, ഹർഷാദ് ഫറോക്ക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് പാലം, ഷഫീഖ് മദീന, കൂട്ടിലങ്ങാടി പ്രവാസി സഘം സെക്രട്ടറി ഖാദർ, പുഴക്കാട്ടിരി പ്രവാസി സഘം പ്രസിഡന്റ് റസാഖ് എന്നിവരും കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ