സിഐഇആർ അഞ്ചാംതരം പൊതു പരീക്ഷ സെന്‍റർ കുവൈത്തിൽ
Tuesday, April 18, 2017 5:36 AM IST
കുവൈത്ത്: കൗണ്‍സിൽ ഫോർ ഇസ് ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി (സിഐഎആർ) ന് കീഴിലുള്ള മദ്രസകളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ പൊതു പരീക്ഷയുടെ സെന്‍റർ കുവൈത്തിലും ആരംഭിച്ചു.

ഏപ്രിൽ 21, 22, 28, 29 തീയതികളിൽ ജലീബിലെ ഇസ് ലാഹി ഓഡിറ്റോറിയത്തിലാണ് പൊതു പരീക്ഷ നടക്കുക. പൊതു പരീക്ഷ സെന്‍ററുകൾ കേരളത്തിനു പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ട്.

വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: 97228093, 97446544.

റിപ്പോർട്ട്: സലിം കോട്ടയിൽ