അബുദാബി മോഡൽ സ്കൂളിന് നൂറുശതമാനം വിജയം
Sunday, May 28, 2017 2:41 AM IST
അബുദാബി: സിബിഎസ് സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ അബുദാബി മോഡൽ സ്കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 22 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. ലിവിയ റോസ് പോൾ , ബിൻസി ചാർലി ,ഹാന അഷ്റഫ് എന്നീ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള