മാവേലിക്കര അസോസിയേഷൻ കുവൈറ്റ് വാർഷിക ആഘോഷങ്ങളുടെ ഫ്ളയർ പുറത്തിറക്കി
Wednesday, July 26, 2017 7:24 AM IST
കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷികവും ഓണാഘോഷവും ചിങ്ങനിലാവ് 2017ന്‍റെ ഫ്ളയർ പ്രസിഡന്‍റ് ബിനോയ് ചന്ദ്രൻ പ്രോഗ്രാം കണ്‍വീനർ സംഗീത് സോമനാഥിന് നൽകി പ്രകാശനം ചെയ്തു.

സെപ്റ്റംബർ 22 വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയയിൽ (സീനിയർ) പത്തിന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യൻ അംബാസിഡർ സുനിൽ ജെയിൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായിക രൂപാ രേവതിയും സുമേഷ് ആനന്ദും നയിക്കുന്ന സംഗീതലയം, തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്ത നൃത്ത്യങ്ങൾ, ക്ലാസിക്കൽ മ്യൂസിക് തുടങ്ങിയ വിവിധ കല പരിപാടികൾ അരങ്ങേറും.

ഓണ സദ്യയുടെ കൂപ്പണ്‍ രക്ഷാധികാരി സണ്ണി പത്തിച്ചിറ അഡ്വൈസറി ബോർഡ് അംഗം എ. ഐ കുര്യനു നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജോയിന്‍റ് സെക്രട്ടറി മാത്യു ഫിലിപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ സാബു മാവേലിക്കര നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ