ചിത്രരചനാമത്സരം "മഴവില്ല് 2017’ നവംബർ 10 ന്
Wednesday, October 11, 2017 11:55 AM IST
കുവൈത്ത്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്കായ് നടത്തി വരാറുള്ള "മഴവില്ല് 2017’ ചിത്രരചന മത്സരം നവംബർ 10 ന് റിഗായ് അൽജവഹറ ഗേൾസ് സ്കൂളിൽ നടക്കും.

കിന്‍റർ ഗാർഡൻ, സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകൾ മുഖേനയും നടന്നു വരുന്നു. അബാസിയ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ എന്നീ കലാ സെന്‍ററുകളിൽ രജിസ്ട്രേഷൻ സ്വീകരിക്കും.

4 വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് സ്വർണമെഡലുകളും ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

ജോസഫ് പണിക്കർ ചെയർമാനും പി.ബി. സുരേഷ് ജനറൽ കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: 97961678, 97262978, 97683397, 24317875.

റിപ്പോർട്ട്: സലിം കോട്ടയിൽ