റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി
Monday, June 11, 2018 10:07 PM IST
കു​വൈ​ത്ത്: മാ​ന​വ​ഐ​ക്യ​ത്തി​ന്‍റേയും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റേ​യും സ​ന്ദേ​ശ​വു​മാ​യി റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ടീം ​മാ​നേ​ജ​ർ ജോ​യ്സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഗീ​ത ഓ​ഡി​റ്റോ​റി​യം മം​ഗ​ഫി​ൽ വ​ച്ചു ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ കു​വൈ​റ്റ് ക്രി​ക്ക​റ്റ് ഒ​ഫീ​ഷ്യ​ൽ​സ് മ​റ്റു ടീം ​അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സം​ഗ​മ​ത്തി​ൽ അ​ക്ബ​ർ ഉ​സ്മാ​ൻ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ കു​വൈ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഒ​ഫീ​ഷ്യ​ൽ ന​വീ​ൻ ധ​ന​ഞ്ജ​യ​ൻ, ബി​ജു സി.​എ, ലി​നു രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. പ്ര​വാ​സം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു സ്ഥി​ര താ​മ​സ​ത്തി​നാ​യി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ടൈ​ഗേ​ഴ്സ്, ആ​ല​പ്പി സ​ച്ചി​ൻ ഫാ​ൻ​സ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ ജോ​ളി മാ​ത്യു​വി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

നോ​ന്പു​തു​റ​ക്കു ശേ​ഷം ക​ഴി​ഞ്ഞ സീ​സ​ണി​ൽ റൈ​സിം​ഗ് സ്റ്റാ​ർ ക്ല​ബി​ന് വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ പ്ല​യേ​ഴ്സി​നു​ള്ള അ​വാ​ർ​ഡ് ടീം ​മാ​നേ​ജ​ർ ജോ​യ്സ് ജോ​സ​ഫ് കൈ​മാ​റി. അ​നൂ​പ് വ​ർ​ഗീ​സ്, ദി​ലീ​പ് ബൈ​ജു, വി​പി​ൻ രാ​ജ്, ഗി​രീ​ഷ് ച​ന്ദ്ര​ൻ, ദ​യാ​ൽ പ​റ​ങ്ങോ​ട്, ലി​ജു മാ​ത്യു, യോ​ഗേ​ഷ് ത​മോ​രെ, നി​ഖി​ൽ ആ​ന​ന്ദ്, ദി​ല്ലു ദി​ലീ​പ്, ര​ജീ​ഷ് മു​ര​ളി, ശി​വ കോ​ട്ട റെ​ഡ്ഡി എ​ന്നി​വ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി.പ്ര​ദീ​പ് കു​മാ​ർ, അ​നീ​ഷ് അ​ക്ഷ​യ, ഗി​രീ​ഷ് ച​ന്ദ്ര​ൻ, ര​ജീ​ഷ് മു​ര​ളി എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.റൈ​സിം​ഗ് സ്റ്റാ​ർ സി​ൽ​വ​ർ ടീം ​ക്യാ​പ്റ്റ​ൻ വി​പി​ൻ മ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ താ​രി​ഖ് ഒ​മ​ർ വ​യ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ