മതതീവ്രതക്കും ഭീകരതക്കുമെതിരെ കെഐജി ഫർവാനിയ ഏരിയ സെമിനാർ നടത്തി
Thursday, September 29, 2016 7:02 AM IST
കുവൈത്ത് സിറ്റി: കെഐജി കുവൈത്ത് ‘മതതീവ്രതക്കും ഭീകരതക്കുമെതിരെ’ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭീകരത ഇസ്ലാമോഫോബിയ എന്ന വിഷയത്തിൽ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് പ്രഭാഷണം നടത്തി. ഭീകരരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ഇന്ന് എല്ലാ സമൂഹത്തിലും ഭീഷണി ആണെന്നും എന്നാൽ ഭരണ കൂടങ്ങൾ തങ്ങൾക്ക് ഇഷാടമില്ലത്തവർക്ക് എതിരെ പ്രയോഗിക്കുന്ന ഒരു ആയുധമായി ഇത് മാറിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

‘ആത്മീയ തീവ്രത’ എന്ന വിഷയത്തിൽ കെഐജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പ്രഭാഷണം നടത്തി. ആത്മീയതയുടെ മറവിൽ ഖുർആനിനും സുന്നത്തിനും നിരക്കാത്ത രീതിയിൽ പ്രവർത്തങ്ങൾ നടത്തുന്നത് ആശാസ്യമല്ലന്നും ഇങ്ങനെ ഇസ്ലാമിനെ സമൂഹത്തിൽ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് മുല്ലിം സമൂഹത്തിന് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘കർമശാസ്ത്ര തീവ്രത എന്ന വിഷത്തിൽ കെഐജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. റയ്യാൻ ഖലീൽ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂർ, കെ.പി. യുനുസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ