കേരളപ്പിറവി: മാധ്യമ പ്രവർത്തകർ അബുദാബിയിൽ ദീപാർച്ചന ഒരുക്കുന്നു
Monday, October 31, 2016 1:55 AM IST
അബുദാബി : തലസ്‌ഥാനനഗരിയിലെ മാധ്യമ പ്രവർത്തകർ ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ കേരളാ സോഷ്യൽ സെന്ററിന്റെ സഹകരണത്തോടെ കേരളപ്പിറവി ആഘോഷിക്കുന്നു. ‘കൈരളിക്കു ദീപാർച്ചന’ എന്ന പരിപാടിയിൽ കേരളപ്പിറവിയുടെ അറുപതാമതു വാർഷികം കെഎസ്സി അങ്കണത്തിൽ അറുപതു ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കും. കേരളഗാനങ്ങളുടെ അവതരണവും, തെരുവ് നാടകവും, പായസ വിതരണവും ഒരുക്കിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകർക്ക് പുറമെ വിവിധ സാസ്കാരിക സംഘടനാ നേതാക്കളും എഴുത്തുകാരും ,കലാപ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും . നവംബർ ഒന്നിനു രാത്രി ഏഴിനാണു പരിപാടികൾ ആരംഭിക്കുക.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള