സുവർണ കലോത്സവം സംഘടിപ്പിച്ചു
Thursday, November 10, 2016 10:30 AM IST
ബംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണിന്റെ ആഭിമുഖ്യത്തിൽ, “സുവർണ കലോത്സവം 2016’ കൊത്തന്നൂർ നൊബെർട്ടൻ സ്കൂളിൽ സംഘടിപ്പിച്ചു. നർത്തകിയും, അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. നാലു വേദികളിലായി നടത്തിയ മത്സരങ്ങളിൽ ബംഗളൂരുവിലെ വിവിധ സ്കൂളുകൾ, കലാ അക്കാദമികൾ എന്നിവകളിൽ നിന്നായി നാനൂറിലേറെ മത്സരാർഥികൾ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഭബംഗളൂരു നടന അക്കാദമി’ ഓവറോൾ ജേതാക്കളായി.

ക്രിസ്റ്റൽ ഗ്രൂപ്പ് എംഡി ലത നമ്പൂതിരി, നർത്തകിയും അഭിനേത്രിയുമായ പ്രദീഷാ കാഷി, നർത്തകൻ മിഥുൻ ശ്യാം, സുവർണ കർണാടക കേരളസമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, കൊത്തന്നൂർ സോൺ ചെയർമാൻ കെ.പി. ശശിധരൻ, സോൺ കൺവീനർ സന്തോഷ് തൈക്കാട്ടിൽ, സ്റ്റേറ്റ് കൾച്ചറൽ സെക്രട്ടറി വിജയൻ കൊത്തന്നൂർ, യുവജനവിഭാഗം സെക്രട്ടറി ജസ്റ്റിൻ ജോൺ ജോയ്, ഫാ. അഗസ്റ്റിൻ, സിസ്റ്റർ എമസ്റ്റീന എന്നിവർ പങ്കെടുത്തു.