സൗദിയിൽ മലപ്പുറം സ്വദേശി നിര്യാതനായി
Thursday, November 24, 2016 6:56 AM IST
റിയാദ്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബത്ഹയിൽ തലാൽ ഫാസ്റ്റ്ഫുഡ് നടത്തിയിരുന്ന തിരുരങ്ങാടി ചെറുമുക്ക് കൂളത്ത് മൊയ്തീൻ കുട്ടി (55) ആണ് മരിച്ചത്. മയ്യിത്ത് റിയാദിൽ ഖബറടക്കും.

മക്കൾ: അബ്ദുറഹ്മാൻ (ബാവ), അബ്ദുറഷീദ്, നിസാം, ഫൗസിയ. സഹോദരൻ: മുഹമ്മദലി (റിയാദ്).

നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെഎംസിസി പ്രവർത്തകരായ തെന്നല മൊയ്തീൻ കുട്ടി, സിദ്ദീഖ് തുവ്വൂർ, ഉസ്മാൻ ചെറുമുക്ക് സഹായവുമായി രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ