തട്ടകം റിയാദ് കളിക്കൂട്ടം ആരംഭിച്ചു
Wednesday, November 30, 2016 10:14 AM IST
റിയാദ്: തട്ടകം റിയാദിന്റെ ആഭിമുഖ്യത്തിൽ സൺ സിറ്റീസ് പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗദി അറേബ്യയിലെ കുട്ടികൾക്കായി കളിക്കൂട്ടം എന്ന പേരിൽ നാടക പഠനക്കളരിക്ക് തുടക്കം കുറിച്ചു. പ്രശസ്ത നാടകപ്രവർത്തകനും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ മനോജ് നാരായണനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

നവംബര് 25 ന് ആരംഭിച്ച നാടക പഠന കളരി ആഴ്ചയിൽ രണ്ടു ദിവസം വീതം നാല് ആഴ്ച തുടരുന്നതാണ്. പഠന കളരിയുടെ സമാപനത്തിൽ കുട്ടികളുടേതു മാത്രമായി മൂന്ന് നാടകരൂപങ്ങളും ഡിസംബർ അവസാന വാരം തട്ടകം റിയാദ് അരങ്ങിലെത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇനിയും കുട്ടികളെ നാടക പഠന കളരിയിൽ പങ്കെടുപ്പിക്കുവാൻ താല്പര്യപ്പെടുന്ന രക്ഷിതാക്കൾ ഡിസംബർ രണ്ടിന് (വെള്ളി) ഉച്ചകഴിഞ്ഞ് 3:30 ന് ക്യാമ്പിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് നാടക കളരിയിൽ പ്രവേശനം.

വിവരങ്ങൾക്ക്: 0502103854, 0555317237, 0563827564.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ