ഇ​റ്റ​ലി​യി​ൽ ബ​സ​പ​ക​ടം: 16 മ​ര​ണം
Saturday, January 21, 2017 10:48 AM IST
റോം: ​ഇ​റ്റ​ലി​യു​ടെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ വെ​രോ​ണ​യി​ൽ ബ​സ് മ​റി​ഞ്ഞ് തീ​പി​ടി​ച്ച് 16 പേ​ർ മ​രി​ച്ചു. 36 പേ​ർ​ക്ക് അ​പ​ക​ട​ത​ത്തി​ൽ പ​രി​ക്കേ​റ്റു. ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ദി​ശാ​സൂ​ചി​ക ബോ​ർ​ഡി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഓ​ടി​ച്ചി​രു​ന്ന ഫ്ര​ഞ്ച് പൗ​ര​നും കു​ടും​ബ​വും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള 16നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്കൂ​ളി​ൽ നി​ന്നും യാ​ത്ര പോ​യ സം​ഘ​മാ​ണ് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്. 50 ഓ​ളം പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു.