ഒഎൻവി സ്മൃതിയിൽ നായർ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു
Saturday, March 25, 2017 12:50 AM IST
ന്യൂജേഴ്സി: അമേരിക്കൻ മലയാളി സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന സാമുദായിക സംഘടനയായ നായർ മഹാമണ്ഡലത്തിന്‍റെ പുതിയ ഭരണ സമിതി അധികാരമേറ്റു. ന്യൂജേഴ്സി നോർത്ത് ബ്രോണ്‍സ്വിക്കിലുള്ള മിർച്ചി റെസ്റ്റോറന്‍റിൽ നടന്ന ചടങ്ങിൽ നായർ മഹാമണ്ഡലം സ്ഥാപക ചെയർമാൻ മാധവൻ ബി നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു .

പ്രത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായർ മഹാമണ്ഡലം ഭാരവാഹികളും കുടുംബാങ്ങങ്ങളും പങ്കെടുക്കുത്ത ചടങ്ങിന്‍റെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിന്‍റെ പ്രിയ കവി ഒഎൻവി കുറുപ്പ് സ്മൃതി ആയിരുന്നു.

||

2017 -18 കാലയളവിലെ പുതിയ ഭാരവാഹികളായി സുനിൽ നന്പ്യാർ പ്രസിഡന്‍റ്, രഞ്ജിത് പിള്ള സെക്രട്ടറി ,സുജാത നന്പ്യാർ ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് അധികാരമേറ്റത്. നായർ മഹാമണ്ഡലം ഇന്നുവരെ നടത്തിയിട്ടുള്ള പരിപാടികൾ എല്ലാം തന്നെ സാംസ്കാരികമായി ഒൗന്നത്യം ഉള്ളവയായിരുന്നു .ആ ഒൗന്നത്യം തുടരുക എന്ന ദൗത്യം ആണ് പുതിയ കമ്മിറ്റിയും നിർവഹിക്കുക എന്ന് പുതിയതായി സ്ഥാനമേറ്റ പ്രസിഡന്‍റ് സുനിൽ നന്പ്യാർ അറിയിച്ചു.

എൻഎസ്എസ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്‍റും നായർ ബനവലന്‍റ് അസോസിയേഷൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഗോപിനാഥക്കുറുപ്പ് ,മറ്റു സാമുദായിക നേതാക്ക·ാരായ ജയപ്രകാശ് നായർ,ജി കെ പിള്ള, അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയ കവി ഒഎൻവി കുറിപ്പിനോടുള്ള ആദരം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നിത്യ ഹരിത ഗാനങ്ങൾ ന്യൂജേഴ്സിയിലെ പ്രമുഖ ഗായകർ ആയ മനോജ് കൈപ്പള്ളിൽ ,സുമ നായർ, സിജി ആനന്ദ്,വെങ്കട് എന്നിവർ അവതരിപ്പിച്ച ഒഎൻവി സ്മൃതി, സൗപർണിക ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്ത സന്ധ്യ,ലോക വനിതാ ദിനം പ്രമാണിച്ചു വനിതകളോടുള്ള ആദര സൂചകമായി പത്തു നർത്തകികൾക്കൊപ്പം മാലിനി നായരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പ്രേത്യേക നൃത്താവിഷ്കാരം എന്നിവയെല്ലാം സദസിന്‍റെ മുക്തകണ്ഠമായ ശ്രദ്ധ പിടിച്ചുപറ്റി. മനോജ് കൈപ്പള്ളിയുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടികളിൽ നവ്യ സുബ്രഹ്മണ്യത്തിന്‍റെ അമേരിക്കൻ ദേശീയ ഗാനം,ജിനു ജേക്കബ്, സുമാ നായർ എന്നിവരുടെ ദേശീയ ഗാനം എന്നിവരും മികച്ചു നിന്നു. രാത്രി പതിനൊന്നു വരെ നീണ്ടു നിന്ന പരിപാടികൾ കേരളീയ സംസ്കാരത്തിന്‍റെ പരിച്ഛേദം കുടിയായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം