എമിരേറ്റ്സ് ഫ്യൂച്ചർ അക്കാഡമി കലാസംഗമവും ഗ്രാജുവേഷൻ ദിനവും സംഘടിപ്പിച്ചു
Monday, February 27, 2017 7:34 AM IST
അബുദാബി: മുസഫയിൽ പ്രവർത്തിക്കുന്ന എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർനാഷണൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കെജി വിദ്യാർഥികളുടെ കലാസംഗമവും ഗ്രാജുവേഷൻ ദിനവും സംഘടിപ്പിച്ചു.

കിന്‍റർഗാർഡൻ മുതൽ കെജി ക്ലാസുകൾ വരെയുള്ള എണ്ണൂറോളം വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സംഘനൃത്തങ്ങൾ, സാമൂഹ്യ സന്ദേശങ്ങൾ ഉയർത്തുന്ന സ്കിറ്റുകൾ, സംഘഗാനങ്ങൾ എന്നിവയടക്കം നിരവധി കലാരൂപങ്ങൾ അരങ്ങേറി.

ഇന്ത്യൻ എംബസി പൊളിറ്റിക്കൽ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വിനായകി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്‍റ് സുനിത വാഗ്ലെ, എൻടിഎസ് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് ഗാരി നീൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള