"നവോദയ സ്പോർട്സ് ഫെസ്റ്റ് 2017’ രജിസ്ട്രഷനുള്ള അവസാന ദിവസം 26
Monday, October 23, 2017 10:15 AM IST
ദമാം: കിഴക്കൻ പ്രവിശ്യയിലെ കായിക പ്രതിഭകൾക്ക് ആവേശത്തിന്‍റെ നാളുകൾ സമ്മാനിക്കാൻ നവോദയ സ്പോർട്സ് ഫെസ്റ്റ് 2017 രജിസ്ട്രഷനുള്ള അവസാന തീയതി ഒക്ടോബർ 26 (വ്യാഴം) ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

നവംബർ 3, 10 തീയതികളിൽ അൽ കോബാർ അസീസിയ അൽ ഷോലെ ടൂറിസ്റ്റ് വില്ലേജിൽ അരങ്ങേറുന്ന കായിക മൽസരത്തിൽ വിവിധ പ്രായക്കാരായ നൂറുകണക്കിന് മൽസരാർഥികൾ മാറ്റുരക്കും.

"ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള സമൂഹം' എന്ന സന്ദേശം ഉയർത്തി നവോദയ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റ് 2017 ൽ പ്രി കെജി മുതൽ പ്രായമായവർക്ക് വരെ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. ഒരാൾക്ക് പരമാവധി 6 മൽസരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

പ്രികെജി, എൽകെജി, യുകെജി എന്നീ ഗ്രൂപ്പുകൾക്ക് പൊതുവായി മിഠായി ശേഖരണം, മ്യുസിക്കൽ ചെയർ, 25മീറ്റർ ഓട്ടം, ബോൾ ശേഖരിക്കൽ എന്നീ ഇനങ്ങളിൽ മൽസരങ്ങൾ ഉണ്ടാകും.

സബ് ജൂണിയർ (ക്ലാസ്സ് 1 മുതൽ മൂന്ന് വരെ), ജൂണിയർ (ക്ലാസ് 4 മുതൽ 6 വരെ), സീനിയർ (ക്ലാസ് 7 മുതൽ 9 വരെ), സൂപ്പർ സീനിയർ (ക്ലാസ് 10 മുതൽ 12 വരെ) ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും 100മ ീറ്റർ, 200 മീറ്റർ ഓട്ടം, ഷോട്പുട്ട്, ലോംഗ് ജംപ്, ക്രിക്കറ്റ്ബോൾ ത്രോ, 400മീറ്റർ റിലെ എന്നീ ഇനങ്ങളിൽ മൽസരിക്കാം. 1825, 2635, 3645 എന്നീ ഗ്രൂപ്പുകളിലായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി മേൽപറഞ്ഞ മൽസരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. 46 വയസിനു മുകളിലുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 100മീറ്റർ ഒട്ടം, നടത്തം, ഷോട്പുട്ട് എന്നീ ഇങ്ങളിൽ മാത്രമായിരിക്കും മൽസരങ്ങൾ.

4 കിലോമീറ്റർ മാരത്തണ്‍, ആണ്‍കുട്ടികൾ രണ്ട് ഗ്രൂപ്പുകളിലായി 2 കിലോമീറ്റർ സൈക്ലിങ്ങ് മൽസരങ്ങളും മേളയുടെ ആകർഷണമാകും. ഗ്രൂപ്പ് മൽസരങ്ങളിൽ കബഡിയും വടംവലിയും അരങ്ങേറും. വിവിധ വർണങ്ങളിലുള്ള ജേഴ്സികളിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കുട്ടികളും മുതിർന്നവരും മാർച്ച്പാസ്റ്റിൽ അണിനിരക്കും.

വിവരങ്ങൾക്ക്: 0500588378 (ദമാം), 0502141260 (അൽഹസ), 0502047231 (ജുബൈൽ), 0500112033 (അൽ കോബാർ)[email protected]

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം