വലിയപറന്പ് പ്രവാസി കൂട്ടായ്മ വാർഷിക സംഗമം മാർച്ച് ഒന്നിന്
Wednesday, February 21, 2018 12:50 AM IST
ജിദ്ദ: പുളിക്കൽ പഞ്ചായത്തിലെ വലിയപറന്പ് പ്രദേശത്തെ കൂട്ടായ്മയായ വലിയപറന്പ് പ്രവാസി കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമം മാർച്ച് ഒന്നിന് ( വ്യാഴം) രാത്രി ഏഴു മുതൽ ഷാറ സിത്തീനിലുള്ള ലുലു വില്ലയിൽ നടക്കും.

നാട്ടിലും വിദേശത്തുമായി വിവിധ ജീവകാരുണ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും ഇതോടടനുബന്ധിച്ചു നടക്കും. പരിപാടിയിൽ കാൽ നൂറ്റാണ്ടു പ്രവാസം പിന്നിട്ടവരെ ആദരിക്കും. മോട്ടിവേഷൻ ക്ലാസ്, കുട്ടികളുടെ കലാപരിപാടികൾ, കല കായിക മത്സരങ്ങൾ, സംഗീത നിശ എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും.

പ്രസിഡന്‍റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുന്ന പ്രവാസികളുടെ ലഗേജുകൾ എയർ പോർട്ടിനകത്തു കൊള്ളയടിക്കപെടുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. അത്തരം ആളുകളെ എത്രയും വേഗം കണ്ടത്തി മാതൃക പരമായ ശിക്ഷ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി. അൻവർ, കെ.കെ. അൻവർ, ഹനീഫ ചേരലോടി , കെ.പി. യൂനുസ് , എം. റിയാസ് , കെ.പി. ഹാരിസ്, ജനറൽ സെക്രട്ടറി സി.പി. ഫിറോസ്, ട്രഷറർ കെ.ടി. റഷീദ് എന്നിവർ പ്രസംഗിച്ചു .

വിവരങ്ങൾക്ക് 0507246956, 0506145616, 0507672585.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ