നാ​യ​യു​മാ​യി യു​എ​സി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണം
Saturday, May 11, 2024 3:19 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: സെ​ന്‍റെ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ യു​എ​സി​ലേ​ക്ക് നാ​യ​യു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പു​തി​യ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഈ ​ന​ട​പ​ടി രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നോ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ദ​ത്തെ​ടു​ക്കു​ന്ന​തി​നോ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

യു​എ​സി​ൽ എ​ത്തു​ന്ന ഏ​തൊ​രു നാ​യ​യും ആ​രോ​ഗ്യ​മു​ള്ള​താ​ണെ​ന്നും ക​മ്യൂ​ണി​റ്റി​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്തി ജ​ന​ങ്ങ​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്ന് സി​ഡി​സി വ്യ​ക്ത​മാ​ക്കി.