അറ്റ്ലാന്‍റയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വീകരണം നൽകി
Wednesday, April 19, 2017 8:13 AM IST
അറ്റ്ലാന്‍റ: ഐഎൻഒസി അറ്റ്ലാന്‍റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തിൽ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് സ്വീകരണം നൽകി. ഏപ്രിൽ നാലിന് അൽപ്പോർട്ടയിലുള്ള ഇന്ത്യൻ കഫേയിൽ ആയിരുന്നു സ്വീകരണ പരിപാടി.

യോഗത്തിൽ സ്വാഗതം ആശംസിച്ച പ്രസിഡന്‍റ് എം.വി. ജോർജ്, ചാപ്റ്ററിന്‍റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. ചാപ്റ്റർ സെക്രട്ടറി സുനിൽ പാടാച്ചിറ സംസാരിച്ചു. മറുപടി പ്രസംഗത്തിൽ കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിച്ച തിരുവഞ്ചൂർ, അറ്റ്ലാന്‍റ ചാപ്റ്ററിനോടുള്ള തനിക്കുള്ള നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ റെജി ചെറിയാൻ, മാത്യു വർഗീസ്, ലൂക്കോസ് തരിയൻ, സജിമോൻ ജോർജ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം