പുനഃപരിശോധനാ ഹർജികളുടെ തീരുമാനം ഇന്ന്
പുനഃപരിശോധനാ ഹർജികളുടെ തീരുമാനം ഇന്ന്
Tuesday, October 23, 2018 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നു തീ​രു​മാ​ന​മ​റി​യി​ക്കു​മെ​ന്നു സു​പ്രീംകോ​ട​തി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹ​ർ​ജി ന​ൽ​കി​യ കാ​ര്യം ഇ​ന്ന​ലെ അ​യ്യ​പ്പഭ​ക്ത​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യ്ക്കുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ മാ​ത്യൂ​സ് ജെ. ​നെ​ടു​ന്പാ​റ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തു​വ​രെ 19 പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

അ​യ്യ​പ്പഭ​ക്ത​രു​ടെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നും അ​തി​നാ​ൽ ഭ​ക്ത​രുടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി​യി​ൽ അ​യ്യ​പ്പഭ​ക്ത​രു​ടെ ദേ​ശീ​യ അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി പ​രാ​മ​ർ​ശ​മൊ​ന്നും ന​ട​ത്തി​യി​ല്ല. ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ചീ​ഫ് ജ​സ്റ്റീ​സ്, പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്എന്നാണെന്ന് ഇ​ന്ന് പ​റ​യു​മെ​ന്നു മാ​ത്രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ വി​ധി പ​റ​ഞ്ഞ ബെ​ഞ്ച് ത​ന്നെ ചേം​ബ​റി​ൽ പ​രി​ശോ​ധി​ക്കു​ക​യാ​ണ് സാ​ധാ​ര​ണ​യു​ണ്ടാ​വു​ക. വി​ധി പ​റ​ഞ്ഞ അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ ത​ല​വ​ൻ മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വി​ര​മി​ച്ച​തി​നാ​ൽ പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​വും ബെ​ഞ്ച് പു​ന​ർ​നി​ർ​ണ​യി​ക്കു​ക. ഹ​ർ​ജി​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.