ഭീകരർ ടാക്സികാർ തട്ടിയെടുത്തു, ജാഗ്രത
Thursday, November 15, 2018 12:53 AM IST
ജ​​​മ്മു: മ​​​ധോ​​​പു​​​രി​​​ൽ തോ​​​ക്കു ചൂ​​​ണ്ടി നാ​​​ലു പേർ ഒരു ഇന്നോവ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ പ​​​ഞ്ചാ​​​ബ്-​​​കാ​​​ഷ്മീ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ പ​​​ത്താ​​​ൻ​​​കോ​​​ട് -ക​​​ഠു​​​വ മേ​​​ഖ​​​ല​​​യി​​​ൽ അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ജ​​​മ്മു കാ​​​ഷ്മീ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള സി​​​ൽ​​​വ​​​ർ ക​​​ള​​​ർ ഇ​​​ന്നോ​​​വയാണ് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ​​​നി​​​ന്നു പ​​​ത്താ​​​ൻ​​​കോ​​​ട്ടി​​​ലേ​​​ക്ക് ഓ​​​ട്ടം വി​​​ളി​​​ച്ച​​​വ​​​രാ​​​ണ് മ​​​ധോ​​​പു​​​രി​​​ൽ വ​​​ച്ച് കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്ന് ഡ്രൈ​​​വ​​​ർ രാ​​​ജ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ശു​​​ദ്ധ​​​മാ​​​യ പ​​​ഞ്ചാ​​​ബി​​​യി​​​ലാ​​​ണ് ഓ​​​ട്ടം വി​​​ളി​​​ച്ച​​​വ​​​ർ സം​​​സാ​​​രി​​​ച്ച​​​തെ​​​ന്നും ല​​​ഖാ​​​ൻ​​​പു​​​ർ ടോ​​​ളി​​​ൽ സൈ​​​നി​​​ക​​​രാ​​​ണെ​​​ന്നാ​​​ണ് ഇ​​​വ​​​ർ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും ഡ്രൈ​​​വ​​​ർ രാ​​​ജ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.