പോലീസ് ഏറ്റുമുട്ടൽ കൊലപാതകം: യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
പോലീസ് ഏറ്റുമുട്ടൽ കൊലപാതകം:  യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
Tuesday, January 15, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പോ​ലീ​സ് ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. സം​സ്ഥാ​ന​ത്തെ വ്യാ​ജ ഏ​റ്റ​മു​ട്ട​ലു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് പരാമർശം.

വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി പ​ന്ത്ര​ണ്ടി​ന് ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഏ​റ്റ​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ​യോ പ്ര​ത്യേ​ക സം​ഘ​മോ അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. പീ​പ്പി​ൾ​സ് യൂ​ണി​യ​ൻ ഓ​ഫ് സി​വി​ൽ ലി​ബ​ർ​ട്ടീ​സ് ആ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1,100 ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി 49 കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് യു​പി​യി​ൽ ന​ട​ന്ന​ത്. 370 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​ല​രും കൊ​ല്ല​പ്പെ​ട്ട​ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് യു​എ​ൻ മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.