മൈക്രോ വേവ് സ്പെക്‌ട്രം:മോദി സർക്കാർ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ്
മൈക്രോ വേവ് സ്പെക്‌ട്രം:മോദി സർക്കാർ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ്
Tuesday, January 15, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: മൈ​ക്രോ വേ​വ് സ്പെ​ക്‌ട്രം അ​നു​വ​ദി​ക്കു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​ർ വ​ലി​യ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് കോ​ണ്‍ഗ്ര​സ്. ക​ഴി​ഞ്ഞ എ​ട്ടി​നു പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.

ത​ന്‍റെ സ​ർ​ക്കാ​രി​നു​മേ​ൽ അ​ഴി​മ​തി​യു​ടെ ചെ​ളി​യി​ല്ലെ​ന്ന മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദം പൊ​ളി​ഞ്ഞു​വെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു. എ​ല്ലാ ച​ട്ട​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി ആ​ദ്യം വ​ന്ന​വ​ർ​ക്ക് ആ​ദ്യം ന​ൽ​കു​ക എ​ന്ന രീ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ മൈ​ക്രോ​വേ​വ് സ്പെ​‌ക‌്ട്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ചെ​യ്ത​ത്. ഇ​ത് 2012ലെ 2​ജി സ്പെ​ക‌്ട്രം കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്.

ജ​നു​വ​രി എ​ട്ടി​ന് പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച 125 പേ​ജു​ള്ള സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ 2015ൽ ​ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ മൈ​ക്രോ വേ​വ് സ്പെ​ക്ട്രം അ​നു​വ​ദി​ച്ച​ത് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

101 അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്പോ​ൾ ആ​ണ് സ​ർ​ക്കാ​ർ ആ​ദ്യം വ​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന നി​ല​യി​ൽ മൈ​ക്രോ​വേ​വ് സ്പെ​ക്ട്രം അ​നു​വ​ദി​ച്ചു കൊ​ടു​ത്ത​ത്. ഇ​തു​മൂ​ലം പൊ​തു ഖ​ജ​നാ​വി​ന് 560 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്നും സി​എ​ജി റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ച് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.